Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kudumbashree Sale

Alappuzha

ചെ​ങ്ങ​ന്നൂ​രി​ൽ ഓ​ണ​വി​പ​ണി​യു​ണ​ർ​ത്തി കു​ടും​ബ​ശ്രീ വി​പ​ണ​ന​മേ​ള

ചെ​ങ്ങ​ന്നൂ​ർ: ഓ​ണ​നാ​ളു​ക​ളി​ൽ മാ​യം ക​ല​രാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ സ​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം വി​പ​ണ​ന മേ​ള​യ്‌​ക്കു തു​ട​ക്ക​മാ​യി.

ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ൻ​വ​ശം പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വി​പ​ണ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും ആ​ദ്യ വി​ല്പ​ന​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ മ​നീ​ഷ് കീ​ഴാ​മ​ഠ​ത്തി​ൽ നി​ർ​വ​ഹി​ച്ചു.
സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ഷീ​ജ ഉ​ദ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ സാ​ലി ജ​യിം​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ​മാ​രാ​യ പി.​കെ. അ​നി​ൽ​കു​മാ​ർ, ടി. ​കു​മാ​രി, കെ. ​ഷി​ബു രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ സം​രം​ഭ​ക യൂ​ണി​റ്റു​ക​ളി​ൽ നി​ർ​മി​ച്ച നി​ല​വാ​ര​മു​ള്ള ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ, നാ​ട​ൻ കാ​ർ​ഷി​ക വി​ള​ക​ൾ, മ​റ്റ് ഗൃ​ഹോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ പൊ​തു​വി​പ​ണി​യേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. വി​പ​ണ​ന​മേ​ള ഈ ​മാ​സം 21-ന് ​സ​മാ​പി​ക്കും.

Latest News

Corehub Up